Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമോചന സമരം പ്രതീക്ഷിച്ച് കോൺഗ്രസ് സംഘപരിവാറിനു പിന്നാലെ: വിഎസ്

vs-achuthanandan

 (ആലപ്പുഴ) ∙ യുവതീപ്രവേശത്തിന്റെ പേരു പറഞ്ഞു നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ പിന്നാലെ, വീണ്ടും വിമോചന സമരം കൊണ്ടുവരാമെന്ന പൂതിയിൽ കോൺഗ്രസ് മണത്തു നടക്കുകയാണെന്നു ഭരണപരിഷ്കാര കമ്മ‍ിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. പുന്നപ്ര– വയലാർ വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിന്റെ േപരു പറഞ്ഞ് ഏതു ദുരാചാരവും ആകാമെന്ന താൽപര്യത്തിന് ഒപ്പം നിൽക്കരുതെന്നും വിഎസ് പറഞ്ഞു. ചുടുചോര കൊണ്ട് ഇതിഹാസം രചിച്ച സമരഭടന്മാരുടെ സ്മരണകൾ നിറഞ്ഞ വയലാർ രക്തസാക്ഷി മണ്ഡപം ചെങ്കൊടിയിൽ മുങ്ങി. പാർട്ടി പ്രവർത്തകർ സംഘങ്ങളായി രാവിലെ മുതൽ മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തുന്നുണ്ടായിരുന്നു. രാവിലെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വി.എസ്.അച്യുതാനന്ദൻ കൊളുത്തിയ ദീപവും മേനാശേരിയിൽ കെ.കെ.ഗംഗാധരൻ കൊളുത്തിയ ദീപവും ഉച്ചയോടെ വയലാറിൽ എത്തി.

ഇരുദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. സമാപനസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണൻ, മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, പി.തിലോത്തമൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എം.എ.ബേബി, കെ.ഇ.ഇസ്മയിൽ, ടി.പുരുഷോത്തമൻ, സജി ചെറിയാൻ എംഎൽഎ, ആർ.നാസർ, പി.പ്രസാദ്, സി.ബി.ചന്ദ്രബാബു, ടി.ജെ.ആഞ്ചലോസ്, സി.എസ്.സുജാത, പി.കെ.സാബു, എൻ.എസ്.ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി

‘എൽഡിഎഫ് സർക്കാർ ആരാധനയ്ക്കോ വിശ്വാസങ്ങൾക്കോ വിശ്വാസികൾക്കോ എതിരല്ല. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാനാണു കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത്. നിയമത്തിനും ഭരണഘടനയ്ക്കും അതീതമാണു വിശ്വാസങ്ങളെന്നു ബിജെപി ഗൂഢലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുകയാണ്. വർഗീയ സംഘടനകളോടു കൂട്ടുകൂടാൻ പോയാൽ കോൺഗ്രസിനു സ്വന്തം കൊടിയെടുക്കാൻ ആരുമുണ്ടാകില്ല.’

related stories