Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല കലാപഭൂമിയാക്കാൻ ശ്രമം: രമേശ്‌ ചെന്നിത്തല

Ramesh Chennithala

കോട്ടയം–അടിമാലി∙ ശബരിമലയെ കലാപഭൂമിയാക്കാൻ ആർഎസ്‌എസും ബിജെപിയും ശ്രമിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ശബരിമലയിലെ ആരാധനയ്‌ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. അമിത്‌ ഷാ വർഗീയത ആളിക്കത്തിക്കുന്നു. ക്രിമിനലുകളെ അറസ്റ്റു ചെയ്യാൻ മടിക്കുന്ന പൊലീസ്‌ ജനാധിപത്യഅവകാശങ്ങളെ ലംഘിക്കുകയാണ്.

ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കണം: മാണി

ശബരിമലയെ കലാപഭൂമിയാക്കാൻ സർക്കാർ കൂട്ടുനിൽക്കരുതെന്ന്‌ കേരളാ കോൺഗ്രസ്‌ (എം) ചെയർമാൻ കെ.എം.മാണി പറഞ്ഞു. വിധി പ്രഖ്യാപിക്കുംമുമ്പ്‌ ആചാരാനുഷ്‌ഠാനങ്ങൾ എന്താണെന്ന്‌ സുപ്രീംകോടതി പരിഗണിക്കേണ്ടതായിരുന്നു. ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും അതു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ അറസ്റ്റു ചെയ്യരുത്: ഉമ്മൻചാണ്ടി

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റുചെയ്‌തത്‌ എന്തിനെന്ന്‌ എ.ഐ.സി.സി സെക്രട്ടറി ഉമ്മൻചാണ്ടി ചോദിച്ചു. ശബരിമലയിൽ പോകുന്ന വിശ്വാസികളെ അറസ്റ്റുചെയ്യുന്ന സമീപനമാണ്‌ പിണറായി സർക്കാരിന്റേത്‌. എന്തു വില കൊടുത്തും യുഡിഎഫ്‌ അതിനെ ചെറുക്കും. നാട്ടിൽ കലാപമുണ്ടാക്കാനാണ്‌ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു