Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻഡിപിയും ബിജെപിയും ഒന്നിച്ചുപോരാടണം: അമിത് ഷാ

Amit Shah

തിരുവനന്തപുരം ∙ ഹിന്ദു ആചാരങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ എസ്എൻഡിപിയും ബിജെപിയും യോജിച്ചു പോരാട്ടം നടത്തണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഭിന്നതകൾ മറന്ന് എസ്എൻഡിപി യോഗവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ഒന്നിച്ചുപ്രവർത്തിക്കാൻ തുടങ്ങിയതു ഹിന്ദു സമൂഹത്തിനു നല്ല സന്ദേശമാണു നൽകുന്നതെന്നു ശിവഗിരിയിൽ ശ്രീനാരായണഗുരുദേവ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

ശിവഗിരി രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്ന് അറിയാം. എങ്കിലും ശബരിമലയെ സംബന്ധിച്ച് ഇതു പറയുകയാണെന്ന ആമുഖത്തോടെയായിരുന്നു വാക്കുകൾ. ഇതേസമയം വേദിയിലുണ്ടായിരുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇക്കാര്യത്തോടു പ്രതികരിക്കാൻ തയാറായില്ല. ‘ഇവിടെ കേട്ടതെല്ലാം നന്മയ്ക്ക്’ എന്നുമാത്രമായിരുന്നു മറുപടി.