Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലേക്ക് എസി ബസ് പാക്കേജുമായി കെഎസ്ആർടിസി

ksrtc-logo-1

തിരുവനന്തപുരം∙ കൊച്ചി വിമാനത്താവളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ശബരിമലയ്ക്കും തിരിച്ചും എസി വോൾവോ ബസുകളിൽ അയ്യപ്പദർശൻ പാക്കേജുമായി കെഎസ്ആർടിസി. വിമാനത്താവളത്തിൽ നിന്ന് 1500 രൂപയും ചെങ്ങന്നൂരിൽ നിന്ന് 900 രൂപയുമാണ് നിരക്ക്. 29 മുതൽ ബുക്ക് ചെയ്യാം. വിമാനത്താവളത്തിലും ചെങ്ങന്നൂരിലും യാത്രക്കാരെ സ്വീകരിക്കും. കുപ്പിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റ്, വൈഫൈ, തീർഥാടനത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, പമ്പയിൽ ക്ലോക്ക് റൂം, അരവണ എന്നിവ പാക്കേജിൽ ഉൾപ്പെടും. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിങ്ങിനും സൗകര്യമുണ്ടാകുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

related stories