Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പുതല പരീക്ഷകൾക്ക് ജനുവരിയിൽ വിജ്ഞാപനം

തിരുവനന്തപുരം∙ വകുപ്പുതല പരീക്ഷകൾക്കായി ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഓക്സിലറി നഴ്സ് മിഡ്‌വൈഫ്, മലബാർ സിമന്റ്സിലെ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ എന്നിവയുടെ സാധ്യതാപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നവ

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ മെഡിക്കൽ ഓഫിസർ (ആയുർവേദ)/ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദ), വ്യവസായ പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ അഗ്രോപ്രോസസിങ്, ഫിറ്റർ, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പ്രോസസിങ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ്, ടർണർ, മെക്കാനിക് ഡീസൽ, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്- ഇംഗ്ലിഷ്, ഇലക്ട്രോണിക് മെക്കാനിക്, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, (കാറ്റഗറി നമ്പർ 209/2017) കൊല്ലം, കാസർകോ‍ട് ജില്ലകളിൽ എൻസിഎ- എസ്‌സി, (കാറ്റഗറി നമ്പർ 210/2017) കൊല്ലം ജില്ലയിൽ എൻസിഎ- എസ്എടി, (കാറ്റഗറി നമ്പർ 211/2017) കോട്ടയം, കാസർകോട് ജില്ലകളിൽ എൻസിഎ- മുസ്‌ലിം, (കാറ്റഗറി നമ്പർ 212/2017) കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എൻസിഎ- എൽസി/എഐ, (കാറ്റഗറി നമ്പർ 213/2017) കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ എൻസിഎ- ഹിന്ദു നാടാർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, (കാറ്റഗറി നമ്പർ 214/2017) കോഴിക്കോട് ജില്ലയിൽ എൻസിഎ- എസ്ഐയുസി- നാടാർ, (കാറ്റഗറി നമ്പർ 215/2017) കോഴിക്കോട് ജില്ലയിൽ എൻസിഎ-ഒഎക്സ്, (കാറ്റഗറി നമ്പർ 129/2017) ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), (കാറ്റഗറി നമ്പർ 535/2017) ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ്് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം).

ഓൺലൈൻ പരീക്ഷ നടത്തുന്നവ

(കാറ്റഗറി നമ്പർ 4/2018) കേരള സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്്മെന്റ് കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), (കാറ്റഗറി നമ്പർ 577/2018, 578/2018 (ജനറൽ/സൊസൈറ്റി കാറ്റഗറി) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്് ബാങ്കിൽ ലോ ഓഫിസർ, (കാറ്റഗറി നമ്പർ 505/2016) പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ വെൽഫെയർ ഓഫിസർ (രണ്ടാം എൻസിഎ- ഒബിസി). 

അഭിമുഖം

(കാറ്റഗറി നമ്പർ 589/2017) ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ ഇംഗ്ലിഷ്് (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം). 

റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്

(കാറ്റഗറി നമ്പർ 342/2017) ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ റേഡിയോഗ്രഫർ ഗ്രേഡ് രണ്ട്.