Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുമ്പസാരത്തെ അവഹേളിക്കുന്ന മുഖപ്രസംഗം പിൻവലിക്കണം’

കോട്ടയം ∙  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന വിജ്‌ഞാനകൈരളി മാസികയിൽ കുമ്പസാരത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവഹേളനാപരവും അപലപനീയവുമാണെന്ന്  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ.

ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള നിലപാടുകൾ ഭാരത സംസ്കാരത്തോടും രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം എന്ന  ആശയത്തോടുമുള്ള വെല്ലുവിളിയാണ്. മതസ്‌പർധ വളർത്തുന്ന ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നത് വിശ്വാസങ്ങളെയും, ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്നും, ഇതു പിൻവലിക്കണമെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു.