Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്‌സ് സഭ വിവാഹസഹായം വിതരണം ചെയ്തു

Malankara Orthodox Syrian Church logo

പരുമല ∙ കുടുംബജീവിതം ദൈവം നൽകുന്ന നിയോഗവും ഉത്തരവാദിത്തവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്‌സ് സഭയുടെ വിവാഹസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഗഡുവായി 50 പേർക്കാണ് സഹായം നൽകിയത്.

വിവാഹസഹായനിധി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ തേവോദോറസ് അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി കൗൺസിൽ അംഗം ഫാ. ജോൺ മാത്യു, വിവാഹ സഹായനിധി കൺവീനർ ഏബ്രഹാം മാത്യു വീരപ്പള്ളിൽ, സജി കളീക്കൽ, ജോ ഇലഞ്ഞിമൂട്ടിൽ, ജോൺ സി.ഡാനിയൽ, റോണി വർഗീസ്, ജൂബി പീടിയേക്കൽ, അലക്‌സ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. കാതോലിക്കാ ബാവായുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് മിഷൻ ബോർഡിന്റെ വകയായുള്ള 10 ലക്ഷം രൂപ ബാവായ്ക്ക് കൈമാറി.