Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹിന്ദുക്കൾ പാടില്ലെന്ന വാദത്തിനെതിരെ െഹെക്കോടതി

high-court-kerala-5

കൊച്ചി∙ ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് സംസ്ഥാനത്തു നിലവിലുള്ള മതസൗഹാർദ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കൊച്ചി സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജി ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം തേടി മാറ്റി. 

ദേവസ്വം ബോർഡിൽ ഇടപെടരുതെന്ന് ഹർജി

കൊച്ചി∙ ശബരിമല കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണാധികാരത്തിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇടപെടുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശി ടി. ആർ. രമേഷാണു ഹർജി നൽകിയത്. ശബരിമലയിൽ കഴിഞ്ഞ മാസപൂജ സമയത്തു ഭക്തർക്കു നേരെയുണ്ടായ അതിക്രമങ്ങൾ ദേവസ്വം ഓംബുഡ്സ്മാൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുവാറ്റുപുഴ സ്വദേശി പി. പ്രേംചന്ദ് ഹർജി നൽകി. 

ബോർഡ് ആസ്ഥാനത്ത് ചർച്ചകൾ

തിരുവനന്തപുരം∙ മണ്ഡല–മകരവിളക്കു കാലത്ത് അടിയന്തരമായി ഏർപ്പെടുത്തേണ്ട സംവിധാനങ്ങളെക്കുറിച്ചു ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചർച്ച തുടങ്ങി. ശബരിമലയിലെ പൊലീസ് സംവിധാനങ്ങളെക്കുറിച്ച് ഇന്നലെ നടന്ന ചർച്ചകളിൽ എഡിജിപി അനിൽകാന്ത്, ഐജിമാരായ മനോജ് ഏബ്രഹാം, പി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ശബരിമല ഇടത്താവളങ്ങളുമായി ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. മുഖ്യമന്ത്രി വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നാളെ തിരുവനന്തപുരത്തു നടക്കും. 

സംഭാവന തേടി പന്തളം കൊട്ടാരം

പത്തനംതിട്ട ∙ ശബരിമല യുവതീപ്രവേശ വിധിയിൽ പുനഃപരിശോധനാ ഹർജി അടക്കമുള്ള കേസ് നടത്തിപ്പിന് പന്തളം കൊട്ടാരം അയ്യപ്പഭക്തരിൽനിന്നു സംഭാവന സ്വീകരിക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണു പന്തളം കൊട്ടാരം നിർവാഹകസംഘത്തിന്റെ അഭ്യർഥന. ഇതുവരെ കേസിനായി 22 ലക്ഷം രൂപ ചെലവായെന്നു നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ പറഞ്ഞു. പുനഃപരിശോധനാ ഹർജിക്കു മുതിർന്ന അഭിഭാഷകരെയാണു കൊട്ടാരം നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.