Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി: 4 ജഡ്ജിമാരുടെ നിയമനത്തിന് അംഗീകാരം

Kerala-High-Court-4

ന്യൂഡൽഹി ∙  കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിമാരായി വി.ജി.അരുൺ, എൻ.നാഗരേഷ്, ടി.വി.അനിൽകുമാർ, എൻ.അനിൽ കുമാർ എന്നിവരെ നിയമിച്ചു രാഷ്ട്രപതി ഉത്തരവായി. ഇവർക്കു പുറമെ, പി.വി.കുഞ്ഞികൃഷ്ണനെയും അഡീഷനൽ ജഡ്ജിയാക്കാൻ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ 9നു ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ നിയമനത്തിനുള്ള നടപടിക്രമം പൂർത്തിയായിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 

നിലവിൽ കേരള ഹൈക്കോടതിയിൽ 3 സ്ഥിരം ജഡ്ജിമാരുടെയും 9 അഡീഷനൽ ജഡ്ജിമാരുടെയും ഒഴിവാണുള്ളത്. 

related stories