Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം. ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തായി നാളെമുതൽ ന്യൂനമർദം രൂപം കൊള്ളുമെന്നും എട്ടാം തീയതിയോടെ കന്യാകുമാരിക്കു സമീപത്തുകൂടി വടക്കുപടിഞ്ഞാറേക്കു നീങ്ങുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. നാളെയും ഏഴിനും തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ഏഴ്, എട്ട് തീയതികളിൽ കന്യാകുമാരി കടലിലും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിനു പോകരുതെന്ന് നിർദേശമുണ്ട്. തെക്കൻ കേരളത്തിൽ ഏഴിനും എട്ടിനും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു.