Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. സിറിയക് തോമസിന് ആദരമൊരുക്കി 7ന് ഗുരു വന്ദനം

cyriac-thomas

പാലാ∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലറും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ മുൻ അംഗവും പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാനുമായ ഡോ. സിറിയക് തോമസ് അധ്യാപന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്നതിനോടനുബന്ധിച്ച് ഗുരു വന്ദന സമ്മേളനം നടത്തുന്നു. 75 വയസും അധ്യാപനത്തിൽ 50 വർഷവും പൂർത്തിയായതിന്റെ ഭാഗമായി 7ന് വൈകുന്നേരം നാലിന് കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്ന സമ്മേളനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

ഡോ. സിറിയക് തോമസിന്റെ പുതിയ പുസ്തകമായ ഡൽഹി ഡയറിയുടെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ. സിറിയക് തോമസ് എഴുതിയ ഭൂമിയിലെ നക്ഷത്രങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി കൺവീനർ ഡോ. സാബു ഡി. മാത്യു, മിജോയിൻ ജോണി എന്നിവർ പറഞ്ഞു.