Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതിയിൽ നാല് ജഡ്ജിമാർ ചുമതലയേറ്റു

high-court-new-judges ഹൈക്കോടതിയിൽ പുതുതായി ചുമതലയേറ്റ ജസ്റ്റിസുമാരായ ടി.വി. അനിൽകുമാർ, വി.ജി. അരുൺ, എൻ. നഗരേഷ്, എൻ. അനിൽകുമാർ എന്നിവർ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്കൊപ്പം (മധ്യത്തിൽ) സത്യപ്രതിജ്ഞാ ചടങ്ങിൽ.

കൊച്ചി∙ ഹൈക്കോടതിയിൽ പുതിയ നാല് ജഡ്ജിമാർ ചുമതലയേറ്റു. ഹൈക്കോടതി അഭിഭാഷകരായ വി. ജി. അരുൺ, എൻ. നഗരേഷ്, ജുഡീഷ്യൽ ഓഫിസർമാരായ ടി. വി. അനിൽകുമാർ, എൻ. അനിൽകുമാർ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. റജിസ്ട്രാർ (സബോർഡിനേറ്റ് ജുഡീഷ്യറി) കെ. ഹരിപാൽ നിയമന വാറന്റ് വായിച്ചു. അഡ്വക്കറ്റ് ജനറൽ സി. പി. സുധാകര പ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് വി. രാംകുമാർ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

related stories