Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോയ്ക്ക് കേസ് നടത്താൻ പണം നൽകില്ല: ജലന്തർ രൂപത

Bishop Franco Mulakkal ബിഷപ് ഫ്രാങ്കോ

ജലന്തർ∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ‍കേസ് നടത്താൻ പണം നൽകില്ലെന്നു വ്യക്തമാക്കി ജലന്തർ രൂപത. ബിഷപ്പും കുടുംബവും പണം കണ്ടെത്തുമെന്ന് രൂപതയുടെ ഭരണചുമതല വഹിക്കുന്ന ബിഷപ് ആഗ്നെലോ റുഫീനോ ഗ്രേഷ്യസ് വ്യക്തമാക്കി. 

ബിഷപ്പ് ഫ്രാങ്കോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ആഗ്നെലോ പറഞ്ഞു. പരാതിയുയർന്ന ശേഷം കേരളത്തിലേക്കുള്ള ആദ്യ യാത്രകളിൽ ബിഷപ്പിന് വിമാനയാത്ര സൗകര്യം നൽകിയിരുന്നു. പിന്നീടുള്ള ചെലവുകൾ അദ്ദേഹത്തിന്റെ കുടുംബമാണു വഹിക്കുന്നതെന്നും രൂപത വിശദീകരിച്ചു. ഇതിനകം രൂപതയുടെ ഭരണചുമതലയിൽ അദ്ദേഹം മാറിയിരുന്നു. 

ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വൈദികർക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കും. ഫാ. കുര്യാക്കോസിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ മുൻകയ്യെടുത്തതു രൂപാധ്യക്ഷനെന്ന നിലയിൽ താനാണെന്നും അദ്ദേഹം പറഞ്ഞു.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.