Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോയിസ്റ്റുകളെ തിരയവേ എസ്ഐക്ക് പാമ്പുകടിയേറ്റു

കുറ്റ്യാടി∙ മാവോയിസ്റ്റുകൾക്കായി വനത്തിൽ നടത്തിയ തിരച്ചിലിനിടെ തൊട്ടിൽപാലം എസ്ഐ സി.ആർ.ബിജുവിന് പാമ്പുകടിയേറ്റു. എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.

ഇന്നലെ ഉച്ചയ്ക്കാണ് പശുക്കടവ് കോങ്ങോട് മലയിൽ വനത്തിനുള്ളിലെ മരത്തിൽ നിന്ന് എസ്ഐയുടെ ചെവിക്കു സമീപം പാമ്പുകടിയേറ്റത്. പച്ച ചുരുട്ട ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്. കഴിഞ്ഞ ദിവസം പശുക്കടവിലെ ഒരു വീട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വനത്തിനുള്ളിൽ ആദിവാസികളും മാവോയിസ്റ്റുകളെ കണ്ടിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇന്നലെ ബിജുവിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡ് തിരച്ചിൽ നടത്തിയത്.

related stories