Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 വയസുകാരി വെട്ടേറ്റു മരിച്ച‌ സംഭവം; മുത്തച്ഛനടക്കം 5 പേർ കസ്റ്റഡിയിൽ

Crime - Representational image

വടക്കേകാട് (തൃശൂർ) ∙ കച്ചേരിപ്പടിയിൽ കുടുംബ വഴക്കിനിടെ കൈക്കോട്ടു കൊണ്ടുള്ള അടിയേറ്റു നാലു വയസുകാരി മരിച്ച സംഭവത്തിൽ മുത്തച്ഛൻ ചന്ദ്രൻ ഉൾപ്പെടെ അഞ്ചു കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു. കച്ചേരിപ്പടി ചെറ്റാട്ടുപറമ്പിൽ ആദിലക്ഷ്മി മരിച്ച കേസിലാണ് അറസ്റ്റ്.  ചന്ദ്രന്റെ ഭാര്യ ലതയും സഹോദരന്മാരും പൊലീസ് കസ്റ്റഡിയിലുണ്ടെന്നു സൂചനയുണ്ട്.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. എടപ്പാൾ താഴത്തേൽപ്പടിക്കൽ ജിതേഷിന്റെയും കച്ചേരിപ്പടി ചെറ്റാട്ടുപറമ്പിൽ പരേതയായ നിത്യയുടെയും മകൾ ആദിലക്ഷ്മിയാണു ബന്ധുക്കൾ തമ്മിലുള്ള കൂട്ടത്തല്ലിനിടെ മരിച്ചത്. അമ്മ നിത്യ മൂന്നു വർഷം മുൻപു മരിച്ചതിനാൽ അമ്മൂമ്മ ലതയുടെ സംരക്ഷണത്തിലായിരുന്നു കുട്ടി.

ലതയുടെ വീട്ടുകാരും ഭർത്താവ് ചന്ദ്രന്റെ വീട്ടുകാരും തമ്മിൽ സംഘർഷം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവീട്ടുകാരും തമ്മിൽ ബുധനാഴ്ച ഉച്ചയ്ക്കു വഴക്കുണ്ടായി. സംഘർഷത്തിൽ മർദനമേറ്റ ലത രാത്രിയിൽ തന്റെ സഹോദരന്മാരെ വിളിച്ചു വരുത്തിയതായി പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.