Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: സർക്കാരിനും ബോർഡിനും നിർദേശം നൽകണമെന്ന ആവശ്യം തള്ളി

high-court-kerala-5

കൊച്ചി∙ ശബരിമല യുവതീപ്രവേശ വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂഹർജി നൽകാൻ ദേവസ്വം ബോർഡിനോടും സാഹചര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിനോടും നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അതേസമയം, ഹർജിയിലുന്നയിച്ച മറ്റാവശ്യങ്ങളിൽ നടപടി തുടരും. എഎച്ച്പി പ്രസിഡന്റ് എം. കെ. ഗോപിനാഥ്, കേരള അയ്യപ്പ ഡിവോട്ടീ ഫോറം പ്രസിഡന്റ് ആർ.എം. രാജസിംഹ എന്നിവർ സമർപ്പിച്ച ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏതെങ്കിലും കക്ഷികളെ വ്യവഹാരങ്ങൾക്കു നിർബന്ധിക്കാനോ ഹർജി നൽകണമെന്നു പറയാനോ കോടതിക്കു കഴിയില്ലെന്നു ബെഞ്ച് വ്യക്തമാക്കി.

ശബരിമല തന്ത്രിയുടെ പ്രവർത്തനങ്ങളിൽ ബോർഡും സർക്കാരും ഇടപെടരുതെന്നും വിശദീകരണം ചോദിച്ചു ഭീഷണിപ്പെടുത്തരുതെന്നും ഭക്തർ തന്ത്രിയെ കാണുന്നതു വിലക്കരുതെന്നും മറ്റുമുള്ള ആവശ്യങ്ങളും ഹർജിയിലുണ്ട്. ശബരിമലയിൽ പൊലീസിനെ വിനിയോഗിക്കുന്നതിനുള്ള ചെലവ് സർക്കാർ ബോധിപ്പിക്കണമെന്നും ദേവസ്വം ഫണ്ടിൽനിന്നു ചെലവു നൽകരുതെന്നും ഹർജിയിൽ പറയുന്നു.