Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് മന്ത്രി ജലീലിനു നേരെ കരിങ്കൊടി, മുട്ടയേറ്

protest അങ്ങനെയങ്ങ് പോയാലോ... ഇമ്പിച്ചിബാവ ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മലപ്പുറത്തെത്തിയ മന്ത്രി കെ.ടി.ജലീലിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകന്റെ കയ്യിൽനിന്ന് പൊലീസ് ബലമായി കരിങ്കൊടി പിടിച്ചുവാങ്ങുന്നു. ചിത്രം: ടി.പ്രദീപ് കുമാർ ∙ മനോരമ

മലപ്പുറം ∙ വിവിധ പരിപാടികൾക്കായി ജില്ലയിലെത്തിയ മന്ത്രി കെ.ടി.ജലീൽ കരിങ്കൊടിയും മുട്ടയേറും പൊലീസ് നടപടിയുമായി ഇന്നലെ സംഘർഷത്തിനു നടുവിൽ. ഉച്ചയ്ക്ക് മലപ്പുറത്ത് ഇമ്പിച്ചിബാവ ഭവനപദ്ധതി സഹായധനവിതരണത്തിന് എത്തിയ മന്ത്രിയെ  നൂറോളം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാട്ടി. പൊലീസ് ലാത്തിച്ചാർജ് നടത്തി. ചടങ്ങു നടന്ന നഗരസഭാ ഓഡിറ്റോറിയത്തിൽ നേരത്തേ സ്ഥാനം പിടിച്ച 2 പ്രവർത്തകർ പൊടുന്നനെ ‘ഗോ ബാക്ക്’ വിളികളുമായി ചാടിവീണതോടെ വീണ്ടും സംഘർഷമായി.

തിരൂർ പെരുന്തല്ലൂരിൽ റോഡ് ഉദ്ഘാടനത്തിനു പുറപ്പെട്ട മന്ത്രിയെ പട്ടർനടക്കാവ്, ബീരാഞ്ചിറ, പെരുന്തല്ലൂർ എന്നിവിടങ്ങളിൽ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ബീരാഞ്ചിറയിൽ മന്ത്രിയുടെ വാഹനത്തിനു നേരെ മുട്ടയേറുണ്ടായി. രാവിലെ കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലെ ചടങ്ങിന് എത്തിയപ്പോഴും കരിങ്കൊടി കാട്ടിയിരുന്നു. വൈകിട്ട് കുണ്ടൂരിലും തിരൂരങ്ങാടിയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി.

related stories