Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

Malankara Orthodox Syrian Church logo

കോട്ടയം ∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്‌ക്കാരം സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മൃതദേഹം സംസ്കരിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു ലഭിച്ചെന്നു വ്യാജ പ്രചാരണം നടത്തുകയാണ്. നിലവിലുള്ള കോടതിവിധിക്കനുസൃതമായി മാത്രം കർമ്മങ്ങൾ നടത്തുവാനാണ് കമ്മിഷൻ ആർഡിഒയ്ക്ക് ഉത്തരവ് നൽകിയിരിക്കുന്നത്.

നിലവിലുള്ള സുപ്രീം കോടതിവിധി മറികടക്കാൻ ഈ ഉത്തരവുകൊണ്ട് സാധിക്കില്ല. സെമിത്തേരിയിൽ പ്രവേശിക്കാൻ അവകാശവും അധികാരവുമുള്ള വികാരി സംസ്കാരം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടും സമ്മതിക്കാതെ വിലപേശുകയാണെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും ഓർത്തഡോക്സ് സഭ അറിയിച്ചു.