Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ്: പിഎസ്‌സി യോഗം ഇന്ന്

PSC

തിരുവനന്തപുരം∙കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ(കെഎഎസ്) ഭിന്നശേഷിക്കാർക്കു സംവരണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാൻ പിഎസ്‌സിയുടെ പ്രത്യേക യോഗം ഇന്നു ചേരും. ഭിന്നശേഷിക്കാർക്കു പൊതുവിഭാഗത്തിൽ 3% സംവരണം ഏർപ്പെടുത്താനുള്ള വ്യവസ്ഥ കെഎഎസ് കരട് സ്പെഷൽ റൂളിൽ ആദ്യം ചേർത്തിരുന്നില്ല. ഇതു സംബന്ധിച്ച പിഎസ്‌സിയുടെ അഭിപ്രായം ഇന്നലെയാണു സർക്കാർ ആരാഞ്ഞത്.

കെഎഎസ് പരീക്ഷയുടെ സ്കീമും സിലബസും പിഎസ്‌സിയുമായി ചർച്ച ചെയ്തു സർക്കാർ തീരുമാനിക്കുമെന്ന് ആദ്യം ഉൾപ്പെടുത്തിയിരുന്നത് സർക്കാരുമായി ചർച്ച ചെയ്തു പിഎസ്‌സി തീരുമാനിക്കുമെന്നു ഭേദഗതി ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ടത് അനുസരിച്ചു തിരുത്തൽ വരുത്തിയതായി സർക്കാർ രേഖാമൂലം പിഎസ്‌സിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഎസ്‌സിയുടെ സംഭാവനയായ 5.51 കോടി രൂപ ചെയർമാനും അംഗങ്ങളും ചേർന്നു മുഖ്യമന്ത്രിക്കു കൈമാറി.