Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎഫ്ഐ സമ്മേളനത്തിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും

കോഴിക്കോട് ∙ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഇതാദ്യമായി ട്രാൻസ്ജെൻഡർ പ്രതിനിധികളും. ശ്യാമ എസ്.പ്രഭ, എസ്.കാർത്തിക, ശിഖ സന്ദു, നന്ദന പാറു എന്നിവരാണു പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്ന ട്രാൻസ്ജെൻഡറുകൾ. ഏതെങ്കിലുമൊരു സംഘടനയുടെ സമ്മേളനത്തിൽ ട്രാൻസ്ജെൻഡറുകൾ പ്രതിനിധികളായി പങ്കെടുക്കുന്നത് ഇതാദ്യമായിട്ടാണെന്നു സംഘാടകർ പറയുന്നു. സൗഹാർദ അംഗങ്ങൾ എന്ന നിലയ്ക്കാണ് ഇവർ പങ്കെടുക്കുന്നത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണു ശ്യാമ. സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിലും സാമൂഹികനീതി വകുപ്പിന്റെ ട്രാൻസ്ജെൻഡർ സെല്ലിലും അംഗമാണ്. പത്തനംതിട്ടയിലെ പന്തളം യൂണിറ്റ് പ്രസിഡന്റാണു ശിഖ. തിരുവനന്തപുരം പിഎംജി യൂണിറ്റ് അംഗമാണു കാർത്തിക. ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമാണു നന്ദന.

തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയായി ഇത്തരം അവസരങ്ങളെ കാണുന്നതായി ശ്യാമ പറഞ്ഞു. ട്രാൻസ്ജെൻഡറുകളോടുള്ള സമീപനത്തിൽ ഇനിയുമേറെ മാറ്റങ്ങൾ വരാനുണ്ട്. ജനത്തിന്റെ ധാരണ മാറ്റാനുള്ള ബോധവൽകരണമാണ് ആവശ്യമെന്നും അവർ പറഞ്ഞു.