Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് പോസ്റ്റ്: വനിതാ ഡോ‍ക്ടർക്ക് എതിരെ കേസ്

facebook-1

തൊടുപുഴ ∙ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത സംഭവത്തിൽ വനിതാ വെറ്ററിനറി ഡോക്ടർക്കെതിരെ കേസ്. കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ദീപ ഷാജിക്കെതിരെയാണ് കാഞ്ഞാർ പൊലീസ് കേസെടുത്തത്. ബിജെപി കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിലാണ് കേസ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമാണു ദീപ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണു ദീപയുടെ ഭർത്താവ്.

പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ചിത്രങ്ങൾ ചേർത്തു വച്ച് ഇവരുടെ വസ്ത്രധാരണത്തെ ശുചിമുറിയോട് ഉപമിക്കുന്ന ഫെയ്സ് ബുക് പോസ്റ്റ് ദീപ ഷെയർ ചെയ്യുകയായിരുന്നു. മറ്റൊരു പോസ്റ്റിൽ പ്രധാനമന്ത്രിയെ കള്ളനെന്നും വിശേഷിപ്പിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. മുട്ടം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചാണ് കേസെടുത്തത്. 

related stories