Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദീബിന്റെ രാജി അപേക്ഷ സ്വീകരിച്ചു; റിക്കവറി നടപടികൾ ഉടൻ തുടങ്ങുമെന്ന് ചെയർമാൻ

കെ.ടി. ജലീൽ, കെ.ടി.അദീബ് കെ.ടി.ജലീൽ, കെ.ടി.അദീബ്

കോഴിക്കോട് ∙ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു നൽകിയ അപേക്ഷ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ബോർഡ് സ്വീകരിച്ചു. നിയമനം നൽകിയത് ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാൽ ഈ അപേക്ഷ സർക്കാരിനു കൈമാറുമെന്നും കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. ബോർഡ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ.

ആത്മാഭിമാനം മുറിപ്പെട്ടതിനാൽ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോവാൻ അനുവദിക്കണം എന്നാണ് അദീബ് അപേക്ഷയിൽ പറയുന്നത്. ഡപ്യൂട്ടേഷൻ നിയമനമായതിനാൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ചെയർമാൻ പറഞ്ഞു. വേഗം തീരുമാനമെടുക്കുമെന്നു കരുതുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോർപറേഷനിൽനിന്ന് വൻതുകകൾ വായ്പയെടുത്തവർ റിക്കവറി കാലാവധി കഴിഞ്ഞിട്ടും തിരിച്ചടച്ചിട്ടില്ല. പലരും സമൂഹത്തിലെ ഉന്നതരാണ്. കിട്ടാക്കടം 5% ആയിക്കുറയ്ക്കാൻ റിക്കവറി നടപടി ഉടൻ തുടങ്ങും.

ജനറൽ മാനേജർ സ്ഥാനത്തേക്ക് അദീബിനെ കൊണ്ടുവരാൻ  സുഹൃത്തു കൂടിയായ അദീബിന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ നിയമനത്തിൽ സ്വജന പക്ഷപാതം കാണിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അബ്ദുൽ വഹാബ് പറഞ്ഞു. രാജിവയ്ക്കാനുള്ള അദീബിന്റെ തീരുമാനം വ്യക്തിപരമാണെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി കെ.ടി. ജലീൽ മലപ്പുറത്തു പറഞ്ഞു. ജലീൽ രാജിവയ്ക്കും വരെ മുസ്‌ലിം യൂത്ത് ലീഗ് സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തിരുവനന്തപുരത്തു പറഞ്ഞു.

related stories