Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് ഇന്നു തുടക്കം

great-kerala-shopping-utsav

കൊച്ചി∙ കേരളത്തിലെ അച്ചടി, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്നു നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് ഇന്നു തുടക്കം. ഡിസംബർ 16 വരെയാണു മേള. വ്യാപാരികൾക്കു റജിസ്ട്രേഷൻ ആവശ്യമില്ല. ഓഫറുകൾ ഉപഭോക്താക്കൾക്കു നൽകിയാൽ മതി.

ഉപഭോക്താക്കൾ 1000 രൂപയിൽ കൂടുതൽ വിലയ്ക്ക് ഏതു സാധനം വാങ്ങിയാലും ജികെഎസ്‌യു എന്ന് ടൈപ്പ് ചെയ്ത് 9995811111 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യുക. നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും. കല്യാൺ ഗ്രൂപ്പിന്റെ ഒരു കോടി വിലയുള്ള ഫ്ളാറ്റാണ് ബംപർ സമ്മാനം. നറുക്കെടുപ്പിൽ വിജയികളാകുമ്പോൾ മാത്രം ജിഎസ്ടി പ്രകാരമുള്ള ബില്ലുമായി എത്തിയാൽ മതി.