Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറിയർ ചമഞ്ഞെത്തിയ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

mary-and-satheesh മേരി, സതീഷ്

കുളത്തൂപ്പുഴ ∙ കുറിയർ എന്ന വ്യാജേന വീട് അന്വേഷിച്ചെത്തിയ യുവാവിന്റെ കുത്തേറ്റു വീട്ടമ്മ മരിച്ചു. ഇഎസ്എം കോളനി പാറവിള വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിയാണ് (54) മരിച്ചത്. വൈകിട്ടു നാലിനായിരുന്നു സംഭവം. മധുരയിൽ നിന്നു കാറിലെത്തിയ സതീഷാണ് (27) ആക്രമിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. വീട്ടിലെത്തിയ സതീഷും മേരിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സതീഷ് അരയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ടു മേരിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മക്കൾ: ലിസ, ലിൻസി. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. കാരണം വ്യക്തമല്ല. 

related stories