Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ആട്ടത്തിരുനാളിന് വരുമാനം കൂടി

തിരുവനന്തപുരം∙ വിവാദങ്ങൾ ബാധിക്കാതെ ശബരിമലയിലെ നട വരവ്. ചിത്തിര ആട്ടത്തിരുനാൾ ദിവസം 2016 നെ അപേക്ഷിച്ച് ഈ വർഷം 1,37,911 രൂപയുടെ വർധനയുണ്ടായി. 2016 ൽ ഈ ദിവസം 26,84,763 രൂപയാണു ലഭിച്ചത്. ഈ വർഷത്തെ വരുമാനം 28,22,674 രൂപയാണ്. 2017 ലെ ചിത്തിര ആട്ടത്തിരുനാൾ ദിവസത്തെ വരുമാനം 91,63,355 രൂപയാണ്.

തുലാമാസ പൂജയുടെ രണ്ടാം ദിവസമാണു ചിത്തിര ആട്ടത്തിരുനാൾ വന്നത്. ആ വർഷം ചിത്തിര ആട്ടത്തിരുനാളിന്റേതു മാത്രമായി കണക്കാക്കിയിട്ടില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ മൊത്തം വരുമാനവുമായി ഒത്തുനോക്കുമ്പോൾ ഈ വർഷം 8 കോടിയോളം രൂപയുടെ കുറവുണ്ടായി. പ്രളയമാണ് കാരണമെന്ന് ബോർഡ് വിശദീകരിച്ചു.