Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതീപ്രവേശം: കോൺഗ്രസ് ജാഥകൾ ഇന്നു സമാപിക്കും

congress-rally

പത്തനംതിട്ട ∙ യുവതീപ്രവേശ വിധിയുടെ പേരിൽ ശബരിമല കലാപ ഭൂമിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാൽനട, വാഹന പ്രചാരണ ജാഥകൾ ഇന്നു സമാപിക്കും. വൈകുന്നേരം അഞ്ചിനു ജില്ലാ സ്റ്റേഡിയത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡന്റുമാർ, ജാഥ നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും.

കെ.മുരളീധരൻ എംഎൽഎ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ നയിക്കുന്ന ജാഥകൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വാഹനജാഥയും ഷാനിമോൾ ഉസ്മാൻ നയിക്കുന്ന ജാഥയും ഇന്നു ജില്ലയിൽ പ്രവേശിച്ചു വൈകുന്നേരം ജില്ലാ സ്റ്റേഡിയത്തിൽ സംഗമിക്കും. വിശ്വാസ സംരക്ഷണ യാത്രകൾ സംഗമിക്കുന്നതിനാൽ 3മണി  മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.