Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ കലോത്സവം: 29 വേദികളിൽ 158 ഇനങ്ങൾ

kalolsavam-logo

ആലപ്പുഴ∙ സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിനു ‘ലളിതം ഗംഭീരം’ എന്ന മുദ്രാവാക്യം എല്ലാവരും ഉൾക്കൊള്ളണമെന്നു മന്ത്രി സി.രവീന്ദ്രനാഥ്. കലോത്സവത്തിന്റെ സംഘാടക സമിതി രൂപവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബർ 7 മുതൽ 9 വരെ ആലപ്പുഴയിലാണു കലോത്സവം. 29 വേദികളിലായി 158 ഇനങ്ങളി‍ൽ മത്സരം നടക്കും. സ്റ്റേജ് ഇനങ്ങളിൽ മാത്രം 14,000 വിദ്യാർഥികൾ പങ്കെടുക്കും. ആർഭാടമില്ലാതെയാവും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ. ഘോഷയാത്രയില്ല. നടത്തിപ്പിനായി 12 ഉപസമിതികൾ രൂപീകരിച്ചു.

കലോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു. കോഴിക്കോട് ഉള്യേരി പാലോറ എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ്കുമാറാണു ലോഗോ തയാറാക്കിയത്. മന്ത്രി ജി.സുധാകരൻ ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ ജനറൽ കൺവീനറുമായാണ് സംഘാടക സമിതി.