Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറയൂരിൽ എടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം; എടിഎമ്മിലെ ക്യാമറ സ്റ്റിക്കർ കൊണ്ട് മറച്ചു

atm-robbery-attempt

മറയൂർ ∙ കോവിൽകടവിലുള്ള എസ്ബിഐ എടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം.  പൊലീസും ബാങ്ക് അധികൃതരും എത്തി നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു പ്രാഥമിക വിവരം. ഇന്നലെ പുലർച്ചെയാണ് കവർച്ചാശ്രമം നടന്നത്. എടിഎമ്മിലെ ക്യാമറ സ്റ്റിക്കർ കൊണ്ട് മറച്ചിരുന്നു. ഇടുക്കിയിൽ നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. കോവിൽകടവ് പത്തടിപ്പാലത്തെ ചന്ദന റിസർവ് വരെ പൊലീസ് നായ ഓടി.

ഒറ്റപ്പെട്ട സ്ഥലമെന്നതും കാര്യക്ഷമമായ സുരക്ഷാ ക്രമീകരണങ്ങൾ എടിഎമ്മിന് ഇല്ലാത്തതും മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച ശ്രമം നടത്തിയിരിക്കുന്നതെന്ന് പ്രദേവാസികൾ പറയുന്നു. ഈ കൗണ്ടറിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസി കഴിഞ്ഞ തിങ്കളാഴ്ച 26 ലക്ഷം രൂപ നിറച്ചിരുന്നു. വൈദ്യുതി ഇല്ലെങ്കിൽ പ്രവർത്തനം നിലയ്ക്കുന്ന എടിഎമ്മാണ് ഇവിടെയുള്ളത്.

related stories