Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസിലേക്ക് ആളെക്കടത്ത്: നഷീദുലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി ∙ രാജ്യാന്തര ഭീകരസംഘടനയിൽ അംഗങ്ങളാവാൻ യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്കു കടത്തിയെന്ന കേസിൽ കൽപറ്റ സ്വദേശി നഷീദുൽ ഹംസഫറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. ഹംസഫറിനെ നേരത്തെ ഒരു തവണ ചോദ്യം ചെയ്തു റിമാൻഡു ചെയ്തിരുന്നു.

തുടരന്വേഷണത്തിൽ ലഭിച്ച ടെലിഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണു രണ്ടാമതും ചോദ്യം ചെയ്തത്. അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലെ ഐഎസ് താവളങ്ങളുമായി പ്രതി ആശയവിനിമയം നടത്തിയതിന്റെ ശക്തമായ തെളിവുകളാണു ലഭിച്ചത്.

2016ൽ കാസർകോട്ടു നിന്നു വിദേശത്തേക്കു കടന്ന സ്ത്രീകൾ അടക്കമുള്ള 14 അംഗ സംഘത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണസംഘത്തിനു വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാനിലും ഇറാനിലും ഹംസഫർ എത്തിയട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ കണ്ടെത്താൻ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.