Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്പതികളെ ആക്രമിച്ച കേസ്: മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

sudheesh-ashwin-and-sreeju സുധീഷ്, അശ്വിൻ, ശ്രീജു.

കുറ്റ്യാടി ∙ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ്‌ നികിതാസിനെയും ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മനോമിയെയും ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. നിട്ടൂർ ഏരത്ത്‌ സുധീഷ് (35), അമ്പലക്കുളങ്ങര മീത്തലെ കരിമ്പാച്ചേരി ശ്രീജു (30), അമ്പലക്കുളങ്ങര കല്ലുള്ള പറമ്പത്ത് അശ്വിൻ (21) എന്നിവരെയാണ് കുറ്റ്യാടി സിഐ എൻ.സുനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇവർ ആർഎസ്‌എസ്‌ പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു. കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. ഹർത്താൽ ദിനത്തിലാണ് ദമ്പതികൾ സഞ്ചരിച്ച കാർ അമ്പലക്കുളങ്ങരയിൽ തടഞ്ഞു പത്തോളം പേർ ആക്രമിച്ചത്. ഇവരെ മെഡിക്കൽ കോളജിലേക്കു മാറ്റുന്നതിനിടയിലും അക്രമമുണ്ടായി. പരുക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

related stories