Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാവർനടയിലെത്താൻ പൊലീസിനോട് ചോദിക്കണം; ഭയം മൂലം പോകാന്‍ മടിച്ചു തീര്‍ഥാടകര്‍

vavar-nada നിയന്ത്രണങ്ങൾ മൂലം ആളൊഴിഞ്ഞ വാവരു നട.

ശബരിമല∙ പൊലീസിന്റെ ബാരിക്കേഡ് കുരുക്കിലാണു സന്നിധാനത്തെ വാവരുനട. അയ്യപ്പന്റെ ഉറ്റമിത്രമായ വാവരെ കണ്ടുതൊഴാനുള്ള സൗകര്യം നിഷേധിച്ചാണു വാവരുനട മുതൽ വടക്കേനട വരെ വലിയ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചിട്ടുള്ളത്. ഒരാൾക്കു കടന്നു പോകാവുന്ന അകലം ഇട്ട് അവിടെ പൊലീസിനെ കാവൽ നിർത്തിയിട്ടുണ്ട്. പൊലീസിനെ ഭയന്നു തീർഥാടകർ അവിടേക്കു പോകാൻ മടിക്കുന്നു. അയ്യപ്പ ദർശനത്തിനു ശേഷം മാളികപ്പുറത്തമ്മയെ കണ്ടു തൊഴുതു ഭക്തർ നേരെ വാവരുനടയിൽ എത്തി കാണിക്കയിട്ടു പ്രാർഥിക്കും. അവിടെനിന്നു പ്രസാദവും സ്വീകരിച്ചാണു മടങ്ങാറുള്ളത്. ഇപ്പോൾ അതിനുള്ള സൗകര്യം ലഭിക്കുന്നില്ല.

പതിനെട്ടാംപടിക്കു സമീപമുള്ള അപ്പം, അരവണ കൗണ്ടറിലേക്കു പോകുന്നതും ഇതുവഴിയാണ്. ബാരിക്കേഡ് കെട്ടി അടച്ചതിനാൽ വഴിപാടു പ്രസാദം വാങ്ങാതെയാണു പലരും മടങ്ങുന്നത്. ദർശനം കഴിഞ്ഞു മടങ്ങുന്നവർ മഹാകാണിക്കയുടെ അടുത്തുളള കരിങ്കൽ ഭിത്തിയിലാണു നാളികേരം ഉടയ്ക്കാറുള്ളത്. അവിടേക്കു പോകുന്നതിനും നിയന്ത്രണമുണ്ട്.