Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അറസ്റ്റ് ചെയ്തത് ഭക്തരെ ബുദ്ധിമുട്ടിച്ചവരെ മാത്രം’; പൊലീസ് നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി

pinarayi-vijayan-1 പിണറായി വിജയൻ

തിരുവനന്തപുരം ∙ സുരക്ഷ കർശനമാക്കിയശേഷം ശബരിമലയിൽ ഒരു ഭക്തനോ മാധ്യമപ്രവർത്തകനോ അക്രമിക്കപ്പെടാതിരുന്നതു സംഘപരിവാറിന്റെ മാന്യതകൊണ്ടല്ല‌, മറിച്ചു സർക്കാർ ഒരുക്കിയ സുരക്ഷ മൂലമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രശ്നക്കാർ സന്നിധാനത്തു തമ്പടിക്കാതിരിക്കാനാണു പൊലീസ് ശ്രമിച്ചത്. ശബരിമലയിൽ ആദ്യഘട്ടത്തിൽ പൊലീസ് ഇടപെട്ടില്ല. എല്ലാ ജനാധിപത്യ അവകാശവും ലംഘിക്കപ്പെട്ടപ്പോൾ മാത്രമാണ് ഇടപെട്ടത്. പൊലീസ് അങ്ങേയറ്റം സംയമനം പാലിച്ചു. കേരളത്തിലെ മാധ്യമപ്രവർത്തകർ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത സംഘടിത കയ്യേറ്റത്തിനാണ് ഇരയായത്. ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാട് എടുത്ത ചിലരെ അറസ്റ്റ് ചെയ്യേണ്ടിവന്നു. ആയിരക്കണക്കിനു ഭക്തർക്കു സൗകര്യമൊരുക്കാനായിരുന്നു ഇത്.

ചിത്തിരആട്ട വിശേഷ ദിനം മറ്റൊരു പ്രശ്നവും കിട്ടാതിരുന്നതിനാലാണ് 50 വയസിനു മുകളിലുള്ള സ്ത്രീയെ അക്രമിച്ചത്. പൊലീസ് ഇടപെട്ടതുകൊണ്ടു മാത്രമാണ് അവർക്കു ദർശനം നടത്താനായത്. ഭക്തരെന്ന പേരിൽ എത്തിയ ആർഎസ്എസ് നേതാക്കളുടെ പേരുകൾ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വായിച്ചു. ഇവരിൽ പലർക്കും എതിരെ ക്രിമിനൽ കേസ് ഉണ്ട്. ഇവരൊക്കെ ആചാരക്രമം പാലിച്ചിട്ടുണ്ടോയെന്ന് അതതു നാട്ടുകാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.