Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിനെ വീണ്ടും വെല്ലുവിളിച്ച് യൂത്ത് ലീഗ്

P.K. Firoz പി.കെ. ഫിറോസ്

കോഴിക്കോട്∙ മന്ത്രി കെ.ടി. ജലീലിന്റെ വിവാദപ്രസംഗത്തിന് ഫെയ്സ്ബുക്കിലൂടെ മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?’എന്ന ചോദ്യവുമായാണ് ഫിറോസ് 18 ചോദ്യങ്ങൾക്കു മറുപടി പറയാൻ കെ.ടി. ജലീലിനെ വെല്ലുവിളിച്ചത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജൻ രാജിവച്ചതുകൊണ്ടാണ് തൊട്ടടുത്ത ദിവസം നടന്ന അഭിമുഖത്തിന് കെ.ടി. അദീബ് വരാതിരുന്നതെന്നു ഫിറോസ് പറയുന്നു.

സർക്കാർ സ്ഥാപനത്തിൽ നിന്നോ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ നിന്നോ മാത്രമേ ഡപ്യൂട്ടേഷൻ പാടുള്ളൂ എന്നിരിക്കെ സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്ന് കള്ളം പറഞ്ഞതായും ഫിറോസ് ആരോപിക്കുന്നു. ്‘അനുജാ, സഹോദരാ..’ എന്ന ജലീലിന്റെ പരാമർശത്തെയും പോസ്റ്റിൽ കളിയാക്കുന്നുണ്ട്. ‘അനുജനെ തോൽപ്പിച്ച് അഗ്നിശുദ്ധി വരുത്താനുളള അവസരം മുതലെടുക്കൂ..’ എന്നു പറഞ്ഞ്, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മന്ത്രിയെ ഫിറോസ് വെല്ലുവിളിച്ചു.

related stories