Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസമ്മതപത്രം: ഹർജി പിൻവലിച്ചു

കൊച്ചി ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം സംഭാവന ചെയ്യാൻ തയാറല്ലാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ കോടതി തടഞ്ഞിട്ടും ഫലത്തിൽ തുടരുകയാണെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചു. കോടതിയുടെ നിലപാട് അനുകൂലമല്ലെന്നു കണ്ടാണു ഹർജിക്കാരായ കേരള എൻജിഒ സംഘ് കേസ് പിൻവലിച്ചത്. സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ സംഭാവന നൽകാൻ നിർബന്ധിക്കുന്നില്ലെന്നു കോടതി വിലയിരുത്തി. വിവേചനപരമോ അന്യായമോ ആയതൊന്നും ഉത്തരവിലില്ലെന്നും പരാമർശിച്ചു.