Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂട്ടിഫ്രീ: മലയാളിക്കും കൂട്ടുകാർക്കും 7 കോടി

ദുബായ് ∙ ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനർ നറുക്കെടുപ്പിൽ മലയാളി സംഘത്തിനും കൂട്ടുകാർക്കും 10 ലക്ഷം ഡോളർ (7 കോടിയിലേറെ രൂപ) സമ്മാനം. കൊല്ലം മേക്കോൺ കുഴിവിള വീട്ടിൽ നൗഷാദ് സുബൈറിനു (46) ഒൻപതു ചങ്ങാതിമാർക്കുമാണു ഭാഗ്യം. ദുബായിൽ കെമിക്കൽ കമ്പനി ജീവനക്കാരനായ നൗഷാദിന്റെ പേരിൽ കൂട്ടുകാർ തുല്യമായി പണമിട്ടു ടിക്കറ്റ് എടുക്കുകയായിരുന്നു.

മലപ്പുറം സ്വദേശികളായ സുരേഷ്, രഘു, പ്രദീപ്, കോട്ടയം സ്വദേശികളായ നാസർ, ഷബീർ, പത്തനംതിട്ട സ്വദേശി ചാർലി എന്നിവരാണു  മറ്റു മലയാളികൾ. ഒരു ഫിലീപ്പീൻസ് പൗരനും രണ്ടു സിറിയക്കാരും സംഘത്തിലുണ്ട്. തുക തുല്യമായി പങ്കിടുമെന്നു നൗഷാദ് അറിയിച്ചു.