Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് നിർമാണം: 4 ലക്ഷം പോരെങ്കിൽ കുടുംബശ്രീ സഹായം

പാലക്കാട് ∙ സർക്കാർ സഹായം കെ‍ാണ്ടു വീടുനിർമാണം പൂർത്തിയാക്കാൻ കഴിയാത്ത പ്രളയബാധിത കുടുംബങ്ങളെ സഹായിക്കാൻ  കുടുംബശ്രീ നടപടി ആരംഭിച്ചു. തെ‍ാഴിലുറപ്പിനു കീഴിലുള്ള മൺകട്ട നിർമാണ, കുടുംബശ്രീ ഉൽപാദന കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെയാകും പുനർനിർമാണം. അർഹരെ കണ്ടെത്താൻ കുടുംബശ്രീ പ്രവർത്തകർ കണക്കെടുപ്പു തുടങ്ങി.

സംസ്ഥാനത്തു പ്രളയത്തിൽ 18,812 വീടുകൾ പൂർണമായി (70 ശതമാനത്തിലധികം കേടുപാടു സംഭവിച്ചവ) തകർന്നതായാണു കണക്ക്. അവ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 4 ലക്ഷം രൂപ നൽകുമെങ്കിലും നിർമാണ സാമഗ്രികളുടെ വിലക്കയറ്റം അടക്കമുള്ള തടസ്സം കാരണം വലിയെ‍ാരു വിഭാഗത്തിനു വീടിന്റെ പകുതിപേ‍ാലും പൂർത്തിയാക്കാൻ കഴിയില്ലെന്നാണു പരാതി. പലരും ധനസഹായം കൈപ്പറ്റിയെങ്കിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

പൂർണമായി തകർന്ന വീടുകളിൽ 10% മാത്രമേ 4 ലക്ഷം രൂപ ഉപയേ‍ാഗിച്ചു പുനർനിർമിക്കാൻ കഴിയൂ എന്നു പിന്നീട് ഉന്നതാധികാരസമിതി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കുടുംബശ്രീയുടെ സഹായം തേടിയത്. നിർമാണത്തിനു തെ‍ാഴിലാളികളെ അടക്കം കുടുബങ്ങൾക്കു സൗജന്യമായി എത്തിച്ചുകെ‍ാടുക്കാനാണു ലക്ഷ്യമിടുന്നത്.

related stories