Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കൽ - പമ്പ കൂടുതൽ സർവീസുകൾ

nilakkal-ksrtc നിലയ്ക്കലിൽ പാർക്ക് ചെയ്തിരിക്കുന്ന കെഎസ്ആർടിസി ബസുകൾ (ഫയൽ ചിത്രം)

നിലയ്ക്കൽ ∙ പമ്പയിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസ് ഷെഡ്യൂളിൽ വർധന. കഴിഞ്ഞ ദിവസം നിലയ്ക്കലിൽ നിന്ന് ആകെ 359 ഷെഡ്യൂൾ അയച്ച സ്ഥാനത്ത് ഇന്നലെ വൈകിട്ട് 5:15 വരെ 512 സർവീസുകൾ നടത്തി. 2 വൈദ്യുതി ബസുകൾ ഉൾപ്പെടെ ചെയിൻ സർവീസിനായി 152 ബസുകൾ ഇപ്പോൾ നിലയ്ക്കൽ ഡിപ്പോയിൽ ഉണ്ട്.

പമ്പയിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് 70 ബസുകൾ സർവീസ് നടത്തുന്നുണ്ട്. പുലർച്ചെ 2 മുതൽ 8 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് കൂടുതൽ തിരക്കെന്നു കെഎസ്ആർടിസി സ്പെഷൽ ഓഫിസർ ജി. അനിൽകുമാർ പറഞ്ഞു.

related stories