Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് നടപടിക്ക് എതിരെ ഹൈക്കോടതിയിൽ ശോഭയുടെ ഹർജി

sobha-surendran

കൊച്ചി∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള   പൊലീസ് നടപടികൾ ചോദ്യം ചെയ്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകി.

അയ്യായിരത്തിലേറെ ഭക്തരെ അകാരണമായി അറസ്റ്റ് ചെയ്തെന്നും ആയിരത്തിലേറെ വ്യാജകേസുകൾ റജിസ്റ്റർ ചെയ്തെന്നും ആരോപിച്ചുള്ള ഹർജി പിന്നീടു പരിഗണിക്കും.

സെപ്റ്റംബർ 29നു ശേഷം ഭക്തർക്കെതിരെ വിവിധ ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.