Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ പീഡനം: ഒരാളെപ്പോലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് ജയരാജൻ

E.P. Jayarajan ഇ.പി. ജയരാജൻ

തിരുവനന്തപുരം ∙ കണ്ണൂർ പറശിനിക്കടവിൽ പതിനാറുകാരിയെ ഒരു കൂട്ടമാളുകൾ ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാളെപ്പോലും രക്ഷപെടാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ മറുപടി നൽകി. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രാദേശികനേതാക്കളടക്കമുള്ളരാണ് ഈ ക്രൂരത ചെയ്തതെന്നാരോപിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.

ഇതിൽ പാർട്ടിക്കാരാരുമില്ലെന്നു ജയരാജൻ പറഞ്ഞു. നേതാക്കളെന്നൊക്കെ ഇവരെ വിശേഷിപ്പിച്ച് നേതാക്കളാക്കി മാറ്റരുത്. ഈ ക്രൂരത നടത്തിയത് ആരാണെങ്കിലും നടപടിയുണ്ടാകും. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്ത് അന്വേഷണം നടത്തുന്നു. മൃദുൽ എന്നയാൾ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഈ കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നു ലോഡ്ജിൽ കൊണ്ടുപോയി രണ്ടുതവണ പീഡിപ്പിച്ചു. ഈ പരാതി മാത്രമാണ് ലഭിച്ചതെങ്കിലും അന്വേഷണത്തിൽ മറ്റുപലയിടത്തും കുട്ടിയെ കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയെന്ന വിവരം ലഭിച്ചു. പെൺകുട്ടിയുടെ പിതാവടക്കം കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. ഏതാനും പേരെ അറസ്റ്റ് ചെയ്തു. ഏഴുപേ‍ർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

related stories