Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ വിജയിപ്പിക്കാൻ സ്കൂൾ വിദ്യാർഥിനികളും !

students--school പ്രതീകാത്മക ചിത്രം

പാലക്കാട് ∙ ജനുവരി ഒന്നിനു സർക്കാർ നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ ഹൈസ്കൂൾ വിദ്യാർഥിനികളും. സ്കൂൾ, കോളജ് വിദ്യാർഥിനികളെക്കൂടി മതിലിൽ അണിനിരത്താനാണു നിർദേശം. വിദ്യാർഥി സംഘടനാ ഭാരവാഹികൾ വഴിയാണു വിദ്യാർഥിനികളെ എത്തിക്കുക. ഇതു സംബന്ധിച്ചു മുന്നൊരുക്ക യോഗങ്ങളിൽ നിർദേശം നൽകിത്തുടങ്ങി.

പാലക്കാട് ജില്ലാതല സംഘാടക സമിതി യോഗത്തിൽ അധ്യക്ഷനായ മന്ത്രി എ.കെ.ബാലൻ തന്നെയാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. വനിതാ മതി‍ൽ നടത്തിപ്പ് സംഘടനകളെ ഏൽപിക്കുന്നതു ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നതിനാലാണു സർക്കാർ ഏറ്റെടുത്തതെന്നും ഇതു ലോകത്തിനു മാതൃകയാകുമെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.