Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളം വൈകിപ്പിച്ചത് സിപിഎം: ഉമ്മൻ ചാണ്ടി

Oommen Chandy

കോട്ടയം ∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചത് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാടു മൂലമാണ്. യുഡിഎഫ് ഭരണകാലത്തു റൺവേ പൂർത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്തിരുന്നു. ടെർമിനലിന്റെ നിർമാണം 80 ശതമാനവും പൂർത്തിയായിരുന്നു. കേരളത്തിലെ ജനങ്ങൾ എല്ലാ മനസിലാക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017ൽ നടത്താനായിരുന്നു യുഡിഎഫ് സർക്കാർ ശ്രമിച്ചത്. യുഡിഎഫ് അധികാരം ഒഴിയുന്നതു വരെ മുൻ നിശ്ചയിച്ച സമയക്രമം പാലിച്ചാണു മുന്നോട്ടു പോയത്. എന്നാൽ, അതിനു ചെറിയൊരു വ്യത്യാസം വന്നത് പാറപൊട്ടിക്കലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്തിൽ നിന്നുള്ള നിസഹകരണം മൂലമാണ്. വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ല. സന്തോഷ അവസരമാണിത്. കേരളത്തിന്റെ വികസനത്തിനു വളരെ പങ്കുവഹിക്കാൻ സാധിക്കുന്ന ഒന്നാണ് പുതിയ വിമാനത്താവളം എന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

related stories