Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനം: കൂടുതൽ മന്ത്രിമാർ പട്ടികയിലെന്ന് ഉമ്മൻചാണ്ടി

പെരിന്തൽമണ്ണ (മലപ്പുറം )∙ ബന്ധുനിയമനവുമായി ബന്ധപ്പെട്ടു കൂടുതൽ മന്ത്രിമാർ പട്ടികയിലുള്ളതായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. മുസ്‍ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമനം റദ്ദാക്കിയാൽ മന്ത്രിക്കു സ്വൈര്യമായി ഇരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെയെങ്കിൽ ജയരാജനെ എന്തിനാണു മാറ്റിയത്. അക്കമിട്ടു പറയുന്ന ആക്ഷേപങ്ങൾക്കു മുഖ്യമന്ത്രിക്കു മറുപടി പറയാൻ കഴിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ രാജ്യം കാത്തിരിക്കുന്ന മാറ്റത്തിനു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories