Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരുടെ സത്യഗ്രഹം: ന‌ടപടി ആവശ്യപ്പെട്ട് ഇന്നു യുഡിഎഫ് മാർച്ച്

mla ശബരിമലയിൽ നിരോധനാജ്‌ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിനു മുന്നിൽ സത്യാഗ്രഹം നടത്തുന്ന വി.എസ് ശിവകുമാർ, .പാറയ്ക്കൽ അബ്‌ദുല്ല, ഡോ. എൻ. ജയരാജ് എന്നീ എം എൽ എമാർക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയ ശിവഗിരി മഠാധിപതി സ്വമി പ്രകാശാനന്ദ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം.

തിരുവനന്തപുരം∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും എംഎൽഎമാർ  നടത്തുന്ന സത്യഗ്രഹം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്നു യുഡിഎഫിന്റെ നിയമസഭാ മാർച്ച്.  രാവിലെ 10നു മ്യൂസിയം ജംക‍്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സമരം ഇന്ന് എട്ടാംദിവസത്തിലേക്കു കടക്കുകയാണ്. എംഎൽഎമാരായ വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ.ജയരാജ് എന്നിവരാണു സത്യഗ്രഹസമരത്തിലേർപ്പെട്ടിരിക്കുന്നത്.

സമരം തീർക്കാതെ സർക്കാർ ദുരഭിമാനം കാട്ടുകയാണ്. പ്രശ്നപരിഹാരത്തിനു സ്പീക്കർ മുൻകയ്യെടുക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ താൽപര്യമില്ലായ്മ തടസ്സമായി നിൽക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു.

മാർച്ചിന്റെ തയാറെടുപ്പിനായി യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സിന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേർന്നു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, എം. വിൻസന്റ് എംഎൽഎ, കെ.എസ്. ശബരീനാഥൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.