Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി എട്ട് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

PSC

തിരുവനന്തപുരം ∙ എട്ടു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്് പ്രഫസർ ഇൻ ന്യൂറോ സർജറി, ഹയർ സെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്‌സ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സോഷ്യോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസിസ്റ്റന്റ്് പ്രഫസർ (സാനിറ്ററി കെമിസ്ട്രി), പാലക്കാട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ഫാമിങ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് രണ്ട് (പട്ടിക വർഗം)തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്‌ഷൻ (ഇൻഫർമേഷൻ ടെക്നോളജി) തസ്തികയിലേക്ക് അഭിമുഖം നടത്തും.ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ്് എഡിറ്റർ തസ്തികയിലേക്കു നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷയ്ക്കു പകരം വിവരണാത്മക പരീക്ഷ നടത്തും.