Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ നഷ്ടപരിഹാരം: ഭൂമി വാങ്ങാൻ 6 ലക്ഷം; 3 മുതൽ 5 സെന്റ് വരെ ഭൂമി വാങ്ങാൻ സർക്കാർ സഹായം

rebuild-kerala

തിരുവനന്തപുരം ∙ പ്രളയത്തിൽ വാസഭൂമി നഷ്ടപ്പെട്ടവർക്കെല്ലാം 3 മുതൽ 5 സെന്റ് വരെ ഭൂമി വാങ്ങാൻ സർക്കാരിന്റെ സഹായം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6 ലക്ഷം രൂപ വരെയാണ് ലഭിക്കുക. പ്രളയക്കെടുതിക്ക് ഇരയായവർക്ക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരവും ഇതാണ്. വീട്, ഭൂമി, മരണം, പരുക്ക്, ആശുപത്രി വാസം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് വില്ലേജ് ഓഫിസർമാരെയാണ് സമീപിക്കേണ്ടത്.

∙ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. പൂർണമായി തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ. ഭാഗികമായി തകർന്ന വീടുകൾക്ക് 10,000 മുതൽ രണ്ടര ലക്ഷം രൂപ വരെ.

നഷ്ടപരിഹാരം (രൂപയിൽ)

വീടു തകർച്ച

60% മുതൽ 74% വരെ - 2.5 ലക്ഷം

30% മുതൽ 59% വരെ - 1.25 ലക്ഷം

16% മുതൽ 29% വരെ - 60,000

15 ശതമാനത്തിൽ താഴെ  - 10,000

പരുക്കേറ്റവർ

40% മുതൽ 60% വരെ - 59,100 

60 ശതമാനത്തിലധികം - 2 ലക്ഷം 

ആശുപത്രിവാസം (ഒരാഴ്ചയിലേറെ) - 12,700 

ആശുപത്രിവാസം (ഒരാഴ്ചയിൽതാഴെ) - 4,300

മൽസ്യത്തൊഴിലാളികൾ

പൂർണമായി തകർന്ന ബോട്ട് - 9,600 

ഭാഗികമായി തകർന്ന ബോട്ട് - 4,100 

പൂർണമായി തകർന്ന വല - 2,600 

ഭാഗികമായി തകർന്ന വല - 2,100

ജീവനോപാധി നഷ്ടം

പശു, എരുമ (ഒരാൾക്ക് പരമാവധി 3) - 30,000 

ചെമ്മരിയാട്, ആട്, പന്നി - 3,000 

കാള (പരമാവധി 3) - 25,000 

കന്നുകുട്ടി (പരമാവധി 3) - 25,000 

കോഴി - 50 രൂപ വീതം  (പരമാവധി 5000 രൂപ) 

ക്യാംപുകളിലെ വലിയ മൃഗങ്ങൾക്ക്

കാലിത്തീറ്റ - ദിവസേന 70 

ചെറിയ മൃഗങ്ങൾക്ക് - ദിവസേന 35 

മീൻവളർത്തൽ കേന്ദ്രത്തിനു സബ്സിഡി - 8,200 

കന്നുകാലി തൊഴുത്ത് - 2,100

related stories