Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്പെൻഷനെതിരെ ജേക്കബ് തോമസ് ഹർജി നൽകി

jacob-thomas

കൊച്ചി ∙ സസ്പെൻഷനെതിരെ വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സെൻട്രൽ അ‍ഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഹർജി നൽകി. 2017 ഡിസംബറിലാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നീട്ടിയതല്ലാതെ ഒരുവർഷത്തിനു ശേഷവും വകുപ്പുതല അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.

ഓഖി ദുരന്തബാധിതർക്കായുള്ള നടപടികളിലെ വീഴ്ച സംബന്ധിച്ച പരാമർശത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. സർക്കാർ നയത്തെ വിമർശിച്ചിട്ടില്ല, ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണു പരാമർശിച്ചതെന്നു ഹർജിയിൽ പറയുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയും ‘കാര്യവും കാരണവും’ എന്ന പുസ്തകവും രചിച്ചതു നടപടിക്കിടയാക്കി.

അഖിലന്ത്യാ സർവീസ് ചട്ടത്തിലെ ഏഴാം വ്യവസ്ഥ ദുരുപയോഗിച്ച് അഭിപ്രായസ്വാതന്ത്ര്യം തടയാനാണു ശ്രമം. സസ്പെൻഷനും അച്ചടക്ക നടപടിയും നിയമവിരുദ്ധമായി കണ്ട് റദ്ദാക്കണമെന്നാണ് ആവശ്യം.

related stories