Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് വധം: ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ശരിവച്ചു

കൊച്ചി ∙ എൻഡിഎഫ് പ്രവർത്തകനായ കണ്ണൂർ പുന്നാട് പി.വി മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്നു മുതൽ 9 വരെ പ്രതികളായ എം. ചന്ദ്രൻ, രത്നാകരൻ, പി. വി ഷൈജു, പ്രദീപൻ, ബിജു (വിജേഷ്), ബാബു, കെ.കെ. പത്മനാഭൻ, വി. വിനീഷ്, ഷൈജു എന്നിവരുടെ ശിക്ഷയാണു ശരിവച്ചത്.

തലശ്ശേരി സെഷൻസ് കോടതിയുടെ 2012 ഏപ്രിൽ 21ലെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. മറ്റു പ്രതികളെ വിട്ടയച്ചതു ചോദ്യം ചെയ്തുള്ള അപ്പീലും തള്ളി. 2004 ജൂൺ ഏഴിന് രാവിലെയാണു മുഹമ്മദും മകൻ ഫിറോസും ആക്രമിക്കപ്പെട്ടത്. മുഹമ്മദ് കൊല്ലപ്പെട്ടതിനെ തുടർന്ന് 26 പേർക്കെതിരെ കേസെടുത്തു. ഒൻപതു പ്രതികളൊഴിച്ചുള്ളവരെ വിചാരണ കോടതി വിട്ടയച്ചു. മറ്റു പ്രതികളെ വിട്ടയച്ചതിനെതിരെ ഫിറോസ് അപ്പീൽ നൽകിയിരുന്നു.