Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിൽ യുവാക്കൾ കൂടുന്നു; 18 നും 21നും ഇടയിൽ പ്രായമുള്ള തടവുകാർ 381

jail-man

പത്തനംതിട്ട∙ ജയിലിലെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വർധന. ഇന്നലെ വരെയുള്ള കണക്കു പ്രകാരം 18 നും 21നും ഇടയിൽ പ്രായമുള്ള 381 പേർ കേരളത്തിലെ ജയിലുകളിലുണ്ട്. ഇതിൽ 6 പേർ ദീർഘകാല തടവിനു ശിക്ഷിക്കപ്പെട്ടവർ. ബാക്കി 372 പേർ വിചാരണത്തടവുകാരും. ഇതിൽ 2 പേർ പെൺകുട്ടികളാണ്. 

21 നും 30 നും മധ്യേ പ്രായമുള്ള 1349 പേരുണ്ട്. ഇതിൽ  ദീർഘകാല ശിക്ഷ അനുഭവിക്കുന്നവർ 15 സ്ത്രീകൾ ഉൾപ്പെടെ 635 പേർ.  714 വിചാരണത്തടവുകാരിൽ 34 പേർ സ്ത്രീകൾ. ആദ്യമായി ജയിലിലെത്തിയവർ 800. ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ 561. അഞ്ചിലേറെ തവണ ശിക്ഷ നേടിയവർ 117.

മുൻവർഷങ്ങളിൽ 30നും 50 ഇടയിലുള്ളവരായിരുന്നു ഭൂരിഭാഗവും ജയിലെത്തുന്നത്.  ഇപ്പോൾ ഈ പ്രായപരിധിയിൽ 1963 പേരുണ്ട്. ഇതിൽ ദീർഘകാല ശിക്ഷ അനുഭവിക്കുന്നവർ 1517. ഇതിൽ 30 പേർ സ്ത്രീകൾ. 446 പേർ വിചാരണ ത്തടവുകാരാണ്. ഇതിൽ 64 പേർ സ്ത്രീകൾ. 

സംസ്ഥാനത്തെ 55 ജയിലുകളിലായി 6217 പേരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ 7878 പേരാണ് ഞെരുങ്ങിക്കഴിയുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1272 േപരുണ്ട്. ഇതിൽ 34 പേർ സ്ത്രീകളും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു 18 പേരുണ്ട്. 65 വയസിനു മുകളിൽ പ്രായമുള്ള 125 പേരുണ്ട്. ആകെ 231 വനിതാ തടവുകാരാണുള്ളത്. അമ്മയ്ക്കൊപ്പം ഒരു കുഞ്ഞും ജയിലിലുണ്ട്.