Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് സൗജന്യമായി

ആലപ്പുഴ ∙ പ്രളയത്തിൽ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ട എസ്എൽഐ, ജിഐഎസ്, മോട്ടോർ പോളിസി രേഖകളുടെ തനിപ്പകർപ്പ് സൗജന്യമായി ലഭിക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പിനു കീഴിലുള്ള ഇൻഷുറൻസ് രേഖകൾക്കാണ് ഇളവ്. പ്രളയബാധിതർക്കു മാത്രമേ ലഭിക്കൂ.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (എസ്എൽഐ) രേഖയുടെ പകർപ്പു ലഭിക്കാൻ നിലവിൽ 520 രൂപ ചെലവു വരും. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന്റെ (ജിഐഎസ്) രേഖയ്ക്ക് 20 രൂപയും. സർക്കാർ വാഹനങ്ങൾക്കും സർക്കാർ വായ്പ ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങൾക്കുമാണു മോട്ടോർ പോളിസി നൽകുന്നത്. ഇതിന്റെ രേഖയ്ക്ക് 50 രൂപയാണു ഫീസ്. സൗജന്യമായി രേഖകൾ ലഭിക്കാൻ, പ്രദേശത്തു പ്രളയം ബാധിച്ചിരുന്നു എന്നു വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

related stories