Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മയും ഗൃഹസമ്പർക്കവും

meet ഹിന്ദു സംഘടന വനിതാ നേതൃസമ്മേളനം കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം ∙ അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മ, ഗൃഹസമ്പർക്കം, കുടുംബയോഗം എന്നിവ നടത്താൻ ഹിന്ദു വനിതാ നേതൃസമ്മേളനം തീരുമാനിച്ചു. ചെന്നൈയിൽ നിന്ന് ആചാരലംഘനത്തിന് ശബരിമലയിൽ എത്തുമെന്നു പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ തടയുമെന്നും യോഗം പ്രഖ്യാപിച്ചു. സമ്മേളനത്തിൽ എഴുപതിലേറെ വനിതാ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

അയ്യപ്പഭക്തർക്കുണ്ടായ മുറിവ് ഉണക്കാൻ വനിതാ മതിലിനു കഴിയില്ലെന്നും ജനാധിപത്യ സർക്കാർ, വിശ്വാസികളുടെ വികാരം മാനിക്കണമെന്നും സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പറഞ്ഞു. ഹിന്ദു വനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമൻ അധ്യക്ഷത വഹിച്ചു. ശബരിമല കർമസമിതി സംസ്ഥാന വർക്കിങ് ചെയർപഴ്‌സൻ കെ.പി.ശശികല വിഷയാവതരണം നിർവഹിച്ചു. ശബരിമല കർമസമിതി ദേശീയ കോഓർഡിനേറ്റർ എ.ആർ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ചർച്ചയ്ക്കു നേതൃത്വം നൽകി.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ഇ.എസ്.ബിജു, കർമസമിതി ജനറൽ കൺവീനർ എസ്‌.ജെ.ആർ. കുമാർ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ശാന്ത എസ്.പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നിവേദിത, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മാതൃശക്തി സംയോജക പ്രസന്ന ബാഹുലേയൻ, സമസ്ത നായർ സമാജം സംസ്ഥാന സെക്രട്ടറി സോജ ഗോപാലകൃഷ്ണൻ, ഭരതർ മഹാസഭ സംസ്ഥാന സെക്രട്ടറി ശാന്തമ്മ കേശവൻ, പണ്ഡിതർ മഹാസഭ സംസ്ഥാന സെക്രട്ടറി അംബിക തമ്പി, പണ്ഡിത മഹാജനസഭ സംസ്ഥാന പ്രസിഡന്റ്് സാവിത്രി ശിവശങ്കരൻ, വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ്് ശോഭന സന്തോഷ്്, വിശ്വകർമ മഹിളാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്രീ ബാബു, കേരള ആർട്ടിസാൻസ് മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് വി.കെ. സരസമ്മ, എകെസിഎച്ച്്എംഎസ് യൂണിയൻ പ്രസിഡന്റ് ജയന്തി ജയദേവൻ, എൻഎസ്എസ് മേഖലാ കോഓർഡിനേറ്റർ ഭാഗ്യലക്ഷ്മി, മത്സ്യപ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറി അജിത രാജേഷ് എന്നിവർ പ്രസംഗിച്ചു.